കക്കിടകത്തില് ഒരല്പം കഞ്ഞിക്കാര്യം

on Thursday, July 31, 2008

ഇതു കര്ക്കിടകം കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലുമുള്ള മലയാള മാസം. പഴയ കാല മലയാളികള്ക്ക് ഇല്ലായ്മയുടെയും വല്ലായ്മയുടെയും അസുഖങ്ങളുടെയും കാലമായിരുന്നു കര്ക്കിടകം. കര്ക്കിടകതിലേക്ക് മാത്രമായി നമ്മള്ക്ക് ചില ചിട്ടവട്ടങ്ങലുമുണ്ടായിരുന്നു. കര്ക്കിടകക്കഞ്ഞി അതില് ഇപ്പോഴും നമ്മള്ക്കിടയില് എങ്ങനെയോ നിലനില്ക്കുന്നു


പണ്ടു നാം നമ്മുടെ പാടത്തെ നെല്ലുകുത്തി പൊടിയാക്കി കഞ്ഞിവെച്ചു ചുട്ട പപ്പടവും ഉപ്പിലട്ടതും കൂട്ടി പ്ലാവിലയില് ആസ്വദിച്ചു കഴിച്ചിരുന്ന കഞ്ഞിയുടെ സ്ഥാനത്തിപ്പോള് മാര്ജിന് ഫ്രീ മാര്കെട്ടുകളില് നിന്നും വാങ്ങുന്ന പാക്കെറ്റ് റെടി മേട് കാഞ്ഞിക്കൂട്ടുകള് ഉപയോഗിക്കുന്നു. നാട്ടുവൈദ്യന്മാരുടെ കുറിപ്പടി അനുസരിച്ച് കഴിച്ചിരുന്ന കഞ്ഞിക്കൂട്ടുകള് കാണാനില്ല പകരം ബഹുരാഷ്ട്ര കുത്തകകളുടെ പാക്കറ്റുകളുടെ തൂക്കത്തില് ഒതുങ്ങി നില്ക്കുന്നു നമ്മുടെ കഞ്ഞി പാരമ്പര്യം .

കര്ക്കിട മാസത്തിലെ കഞ്ഞി സേവ പോലെ പലതരം ആവശ്യങ്ങള്ക്കും നാം കഞ്ഞി ഉപയോഗിച്ചിരുന്നു. പനിക്കുമ്പോള് ദഹനപ്രക്രിയ എളുപ്പമാക്കാന് ഡോക്ടര്മാര് കഞ്ഞി ഉപയോഗിക്കാന് ഉപദേശിക്കുന്നതിനു കാരണവും കഞ്ഞിയുടെ മഹത്വം തന്നെ. ഉപ്പിട്ട കഞ്ഞി വയരിലക്കെത്തെ പ്രതിരോധിക്കുന്നു,വെണ്ണയിട്ട കഞ്ഞി കുട്ടികളുടെ ബുദ്ധിശക്തി വര്ധിപ്പിക്കുമെന്ന് നാട്ടുവൈദ്യന്മാര് പറയുന്നു, ഗര്ഭിണികള്ക്ക് പ്രസവത്തിനു മുന്പ് കുരുന്തോട്ടിയിട്ട കഞ്ഞിയും പ്രസവാനന്തരം ഉലുവാക്കഞ്ഞിയും ഉപയോഗിക്കുന്നു , യവ്വനാരംഭത്തില് പെണ്കുട്ടികള്ക്ക് മഞ്ഞളും തേങ്ങാപ്പാലുമിട്ട മഞ്ഞക്കഞ്ഞിയും ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഏകാദശി സമയത്തു നാം ഗോതമ്പ് കഞ്ഞിയും,ചാംബക്കഞ്ഞിയും പുഴുക്കുമെല്ലാം കഴിക്കുന്നു. പാല്കഞ്ഞി,രവക്കഞ്ഞി,ശീപതിക്കഞ്ഞി,പിത്തക്കഞ്ഞി,നവരക്കഞ്ഞി തുടങ്ങിയ പലതരം കഞ്ഞികള് നമ്മുടെ ഗ്രാമങ്ങളിലുണ്ട്. ഓരോ നാട്ടിലും പലതരം കൂട്ടുകള് ഉപയോഗിക്കുമെങ്കിലും സാധാരണയായി കുറുന്തോട്ടി,ചെറുള, കറുക,തൊട്ടാവാടി,ഞെരിഞ്ഞില് എന്നിവയാണ് നാം കഞ്ഞിക്കൂട്ടായി ഉപയോഗിക്കാറുള്ളത് .

അന്ധമായ പാശ്ചാത്യഭ്രമം മൂത്ത് നാം പടിഞ്ഞാറിന്റെ ഭക്ഷണ ശീലം ഉപയോഗിക്കുമ്പോള് നമ്മുടെതായ ആരോഗ്യദായകമായ കഞ്ഞിയെ നാം മറക്കുന്നു. നമ്മെടെതില് നിന്നും വ്യത്യസ്തമായ ചുറ്റുപാടിലെ ഭക്ഷണരീതി നാം സ്വീകരിക്കുമ്പോള് നമ്മള് അറിയുന്നില്ല നമ്മുടെ സ്വന്തം കഞ്ഞിയുടെ മഹത്വം. കര്ക്കടകത്തില് മാത്രമല്ല,എപ്പോഴും കഞ്ഞി ഒരു ശീലമാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.................ഈ കരിക്കടകതിലെന്കിലും നമ്മുടെ സ്വന്തം കഞ്ഞിയെ മറക്കാതിരിക്കാം ............

കടപ്പാട് : കുടുംബമാധ്യമം,അപ്പൂപ്പന്മാര്,അമ്മൂമ്മമാര് ,ഉമ്മ..........





പുനര് ചിന്ത

on Monday, July 28, 2008

പുനര് ചിന്ത എന്ന് കേള്ക്കുമ്പോള് നിങ്ങള്ക്ക് തോന്നുന്ന കാര്യങ്ങള് തന്നെയാണ് ഈ ബ്ലോഗിലൂടെ പറയാന് ആഗ്രഹിക്കുന്നതും. നമ്മള് വീണ്ടും വീണ്ടും ചിന്തിക്കേണ്ട ഒരു പാടു കാര്യങ്ങളാണ് ലോകത്തില് മുന്പന്മാരെന്നു സ്വയം കരുതുന്ന നാം ഓരോ മലയാളിയും ചെയ്തു കൂട്ടുന്നത്, പലപ്പോഴും വിഡ്ഢിത്തങ്ങള് എന്നും നെരംബോക്കെന്നും കരുതാവുന്ന കാര്യങ്ങളും മറ്റു ചിലപ്പോള് വളരെ ഗൌരവമേറിയ ചര്ച്ചകള് അര്ഹിക്കുന്ന കാര്യങ്ങളും നാം പൂര്ണ്ണ സാക്ഷരതാക്കാര് ചെയ്തു കൂട്ടാറുണ്ട് . നാം നമുടെ തന്നെ ശ്രദ്ധയില് പെടുത്തേണ്ട ഇത്തരം കാര്യങ്ങള് നമുക്കിവിടെ പങ്കുവെക്കാം